കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. വെള്ളൂര്‍ കോടഞ്ചേരി സ്വദേശി പാറോള്ളതില്‍ ബാബു (55) ആണ് അറസ്റ്റിലായത്. നാദാപുരം പൊലീസ് പോക്സോ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ട്യൂഷന് സെന്ററില്‍ വച്ച് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാര്‍ഥിനി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെ മര്‍ദനമേറ്റ നിലയില്‍ വെള്ളൂര്‍ റോഡില്‍ കണ്ടെത്തിയ ബാബുവിനെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ ട്യൂഷന് സെന്റര്‍ അടിച്ച് തകര്‍ക്കുകയും ഓഫിസിലെ ഫയലുകള്‍ തീ വച്ച് നശിപ്പിക്കുകയും ചെയ്തു. ട്യൂഷന് സെന്ററിന്റെ നെയിം ബോര്‍ഡുകളും തകര്‍ത്തു. ഒരു മാസം മുന്‍പാണ് ബാബുവിന്റെ നേതൃത്വത്തില്‍ വെള്ളൂര്‍-ചാലപ്രം റോഡില്‍ വാടക കെട്ടിടത്തില്‍ ട്യൂഷന് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.