സംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ടെലിവിഷൻ അവാർഡ് ദാന ചടങ്ങില്‍ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി സാധാരണ പങ്കെടുക്കുന്ന പതിവില്ല. സാംസ്കാരിക വകുപ്പ് സെക്രട്ടറിയോ ഡയറക്ടറോ ആയിരിക്കും മുഖ്യസംഘാടകരാവുന്നത്. എന്നാല്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന 2023ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരദാന ചടങ്ങില്‍ സംഘാടകയോ അതിഥിയോ അല്ലാതെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവും അപ്രതീക്ഷിതമായി എത്തി. കാണികളായി പരിപാടി വീക്ഷിക്കാത്തിയ ഇരുവരും സദസില്‍ മറ്റുള്ളവർക്കൊപ്പം മുൻ നിരയിലെ ഇരിപ്പിടത്തില്‍ സ്ഥാനംപിടിച്ചു.
ചീഫ് സെക്രട്ടറി ശാദര മുരളീധരനും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവും പങ്കെടുത്ത അഭിമുഖത്തിന് പ്രത്യേക സംസ്ഥാന ടെലിവിഷൻ പുരസ്കാരത്തില്‍ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. അരുണ്‍കുമാർ അവാർഡ് ഏറ്റുവാങ്ങുന്നത് കാണാനാണ് ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവെച്ച് ചീഫ് സെക്രട്ടറി, ഭർത്താവിനൊപ്പം കാണികളിലൊരാളായി എത്തിയത്. പരിപാടി തുടങ്ങിയപ്പോള്‍ സ്വാഗത പ്രാസംഗികനായ ചലച്ചിത്ര അക്കാദമി ചെയർമാർ പ്രേംകുമാർ ചീഫ് സെക്രട്ടറിയെ കണ്ടു. അദ്ദേഹം പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. പിന്നീട് വേദിയിലെത്തിയ പുരസ്കാര ദാതാവ് കൂടിയായ മന്ത്രി സജി ചെറിയാൻ ചീഫ് സെക്രട്ടറിയെ വേദിയിലേക്ക് ക്ഷണിച്ച് ഇരുത്തുകയും ചെയ്തു.