തിരുവല്ല : വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിൽ ഉപഭോക്താകൾക്ക് സെസ് തുകയായ
2 രൂപ നാണയം വിതരണം ചെയ്തു പ്രതിഷേധിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ, ജനറൽ സെക്രട്ടറി ബെൻസി അലക്സ്, ബെന്നി സ്കറിയ,
എ ജി ജയദേവൻ, ഭാരവാഹികളായ
ബെന്റി ബാബു, ജേക്കബ് വർഗീസ്, നൗഷാദ് മറ്റപ്പള്ളിൽ, ബ്ലസൻ പാലത്തിങ്കൽ, അശോക് കുമാർ, ടോണി ഇട്ടി, ബിപിൻ പി തോമസ്, ബ്ലസൻ പത്തിൽ, റിജോ വള്ളംകുളം, ജെറി കുളക്കാടൻ, സനോജ് കുഴിക്കാലയിൽ, ആശിഷ് ഇളകുറ്റൂർ എന്നിവർ നേതൃത്വം നൽകി.
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് 2 രൂപ നാണയ വിതരണ പ്രതിഷേധം
Advertisements