തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പ് കേസിലെ പ്രധാനപ്രതി അറസ്റ്റിൽ. നേമം സോൺ മുൻ സൂപ്രണ്ട് എസ്. ശാന്തിയാണ് അറസ്റ്റിലായത്.
തട്ടിപ്പ് പുറത്ത് വന്നതോടെ ശാന്തിയെ പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. ഇതിനു പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. തുടർന്ന് ശാന്തി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാന്തിയെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും 33 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇതില്‍ 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് നേമം സോണിലാണ്. ഇതേതുടർന്ന് ശാന്തി ഉൾപ്പടെ ഏഴ് ഉദ്യോഗസ്ഥരെ കോര്പ്പറേഷന് സസ്പെന്റ് ചെയ്തിരുന്നു.