തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കമലേശ്വരം സ്വദേശി സുജിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുജിതിന്റെ സുഹൃത്ത് ജയന് പൂന്തുറയെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സുജിതിനെ കൊലപ്പെടുത്തിയ ശേഷം ജയന് തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.
സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയതായി പോലീസ് വ്യക്തമാക്കി.
Advertisements