തിരുവനന്തപുരത്ത് ഇനി രഞ്ജി മേളം; കേരളം ആദ്യ മത്സരത്തിൽ പഞ്ചാബിനെ നേരിടും

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സരത്തിൽ കേരളം വെള്ളിയാഴ്ച പഞ്ചാബിനെ നേരിടും. തുമ്ബ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. സച്ചിൻ ബേബിയുടെ നേതൃത്വത്തിലാണ് കേരള ടീം കളത്തിലിറങ്ങുന്നത്. രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. ഇവർക്ക് ഒപ്പം മറുനാടൻ താരങ്ങളായ ബാബ അപരാജിത്തും, ജലജ് സക്‌സേനയും ചേരുമ്‌ബോൾ ബാറ്റിങ് നിര ശക്തമാകും.

Advertisements

ഓൾ റൗണ്ടർ ആദിത്യ സർവാതെയാണ് മറ്റൊരു മറുനാടൻ താരം. ഒരേ സമയം ബാറ്റിങ് – ബൗളിങ് കരുത്തിലൂടെ ശ്രദ്ധേയനായ ജലജ് സക്‌സേനയും ടീമിന്റെ കരുത്താണ്. ബേസിൽ തമ്ബി, കെ.എം. ആസിഫ് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കേരളത്തിന്റെ ബൗളിങ് നിര. ടീം- സച്ചിൻ ബേബി( ക്യാപ്റ്റൻ),രോഹൻ കുന്നുമ്മൽ( ബാറ്റർ), കൃഷ്ണ പ്രസാദ്(ബാറ്റർ), ബാബ അപരാജിത് (ഓൾ റൗണ്ടർ), അക്ഷയ് ചന്ദ്രൻ ( ഓൾ റൗണ്ടർ), മൊഹമ്മദ് അസറുദ്ദീൻ( വിക്കറ്റ് കീപ്പർ, ബാറ്റർ), സൽമാൻ നിസാർ( ബാറ്റർ), വത്സൽ ഗോവിന്ദ് ശർമ( ബാറ്റർ), വിഷ്ണു വിനോദ് ( വിക്കറ്റ് കീപ്പർ, ബാറ്റർ), ജലജ് സക്‌സേന( ഓൾ റൗണ്ടർ), ആദിത്യ സർവാതെ( ഓൾ റൗണ്ടർ), ബേസിൽ തമ്ബി( ബൗളർ), നിഥീഷ് എം.ഡി( ബൗളർ), ആസിഫ് കെ.എം( ബൗളർ), ഫായിസ് ഫനൂസ് ( ബൗളർ).


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ മുൻ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകൻ. അസി.കോച്ച്- രാജഗോപാൽ എം, സ്‌ട്രെങ്ത് ആൻഡ് കൺഡീഷനിങ് കോച്ച്- വൈശാഖ് കൃഷ്ണ, ഫിസിയോതെറാപ്പിസ്റ്റ്- ഉണ്ണികൃഷ്ണൻ ആർ, ത്രോഡൗൺ സ്‌പെഷ്യലിസ്റ്റ്- ഗിരീഷ് ഇ.കെ, പെർഫോമൻസ് അനലിസ്റ്റ്-ശ്രീവത്സൻ പി.ബി.

പരിശീലന വേളയിൽ കളിക്കാർ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ടെന്നും ടീം ആത്മവിശ്വാസത്തോടെയാണ് ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങുന്നതെന്നും മുഖ്യ പരിശീലകൻ അമയ് ഖുറേസിയ പറഞ്ഞു. ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂർണ്ണമെന്റിലെ ജേതാക്കളാണ്. ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, അർഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്ബന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാൻ സിങ്, അൻമോൽപ്രീത് സിംഗ്, സിദ്ദാർഥ് കൗൾ തുടങ്ങിയവർ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകൻ.

Hot Topics

Related Articles