തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്.ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടല്‍ തൊഴിലാളികള്‍ ഒളിവില്‍ പോയെന്ന് പൊലീസ് പറയുന്നു.

Advertisements

ഇയാളുടെ വീട്ടില്‍ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാള്‍ സ്വദേശിയുമാണ് ഒളിവിലുള്ളത്. അതേസമയം, കൊലപ്പെടുത്തിയ ഹോട്ടല്‍ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. പ്രതികള്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്.

Hot Topics

Related Articles