തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്നും 70000 രൂപ വില വരുന്ന ആപ്പിൾ ഐഫോണും 10000 രൂപയും കവർന്ന കേസിലെ പ്രതിയേ മ്യൂസിയം പോലീസ് പിടികൂടി. അതിയന്നൂർ കുഴിവിള തെങ്കവിള വാർഡിൽ മാങ്കൂട്ടത്തിൽ വീട്ടിൽ സനൽ കുമാറിനെ(50)യാണ് മ്യൂസിയം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26 നായിരുന്നു കേസിനാസ്പദമായ സംഭവം. പി.എം.ജി യിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ തൊഴാൻ വന്ന പെൺകുട്ടിയുടെ ബാഗിൽ നിന്നും 70000 രൂപ വില വരുന്ന ആപ്പിൾ ഐഫോൺ ഉം സാംസങ് ഗാലക്‌സി 113 ഫോണും 10000 രൂപയും മോഷണം പോയത്. തുടർന്നു പൊലീസ് സംഘം
സിസിടിവി കൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷ ണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന്, എ.സി.പി സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ സി.ഐ വിമൽ, എസ്.ഐ മാരായ വിപിൻ, ബാല സുബ്രഹ്മണ്ണിയം, എ.എസ്.ഐ ഷംല , സിവിൽ പൊലീസ് ഓഫിസർമാരായ ഷൈൻ, അരുൺ , സുൽഫി എന്നിവരാണ് പ്രതിയെ പിടി കൂടിയത്. 15 ഓളം മോഷണ കേസിൽ പ്രതിയാണ് സനൽ, മുൻപും സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് സംഘം പറഞ്ഞു.
ക്ഷേത്രത്തിൽ നിന്നും 10000 രൂപയും ഐഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ; തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത് അതിയന്നൂർ സ്വദേളിയെ

Advertisements