‘ഞാനെന്താ ബാഗില്‍ ബോംബ് വെച്ചിരിക്കുകയാണോ’?വിമാനത്താവളത്തിലെ ചെക്ക്-ഇന്‍-കൗണ്ടറില്‍ പ്രകോപിതനായ യാത്രക്കാരൻ കുടുങ്ങി:വെഞ്ഞാറമൂട് സ്വദേശിയെ വലിയതുറ പൊലീസിന് കൈമാറി

തിരുവനന്തപുരം: മദ്യലഹരിയില്‍ ‘ഞാനെന്താ ബാഗില്‍ ബോംബ് വെച്ചിരിക്കുകയാണോ’ എന്ന് വിമാനത്താവളത്തില്‍ വെച്ച്‌ ചോദിച്ച യാത്രക്കാന്‍ കുടുങ്ങി.ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച്‌ വലിയതുറ പോലീസിന് കൈമാറി.വെഞ്ഞാറമൂട് സ്വദേശിയെയാണ് സിഐഎസ്‌എഫ് കമാന്‍ഡോകള്‍ തടഞ്ഞുവെച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനെത്തിയതാണ് ഇയാള്‍. ചെക്ക്-ഇന്‍-കൗണ്ടറില്‍ വെച്ച്‌ ജീവനക്കാരന്‍ ബാഗില്‍ എന്തൊക്കെയുണ്ടെന്ന് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായാണ് ഇയാള്‍ ബാ​ഗില്‍ ബോം​ബ് വെച്ചിരിക്കുകയാണോ എന്ന് ചോദിച്ചത്.ഇതോടെ കൗണ്ടറിലെ ജീവനക്കാരന്‍ വിവരം ടെര്‍മിനല്‍ മാനേജരെ അറിയിച്ചു. വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് സിഐഎസ്‌എഫ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്തിനുള്ളില്‍ വീണ്ടും സുരക്ഷാപരിശോധന നടത്തി. വിമാനം വൈകി രാത്രി 8.45നാണ് പുറപ്പെട്ടത്.

Advertisements

Hot Topics

Related Articles