തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കടന്ന് പീഡനം. കന്യാസ്ത്രീ മഠത്തില്‍ പഠിക്കുന്ന മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.സംഭവത്തില്‍ 4 യുവാക്കളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. രാത്രി മഠത്തില്‍ വന്ന് മടങ്ങുന്നതിനിടെ യുവാക്കളെ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ബന്ധം അറിയുന്നത്. സംഭവത്തില്‍ പോക്സോ പ്രകാരം കഠിനംകുളം പൊലിസ് കേസെടുത്തിട്ടുണ്ട്.അതിനിടെ,വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിലായി. ഇടവപാറ സ്വദേശി 21 വയസുള്ള രഞ്ജിത്ത് എസ് ആണ് പിടിയിലായത്. പത്താക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ചായിരുന്നു പീഡിപ്പിച്ചത്. വയറുവേദനയ്ക്ക് പെണ്‍കുട്ടി ചികിത്സയ്ക്ക് ചെന്നപ്പോള്‍ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. എട്ടാംക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.അതേ സമയം പാലക്കാട് കൊല്ലംങ്കോട് അച്ഛന്റെ സുഹൃത്ത് ബലാത്സംഗം ചെയ്ത പതിനാലുകാരി പ്രസവിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ സുഹൃത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനോട് ഒപ്പം മദ്യപിച്ച ശേഷം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായത് വൈകിയാണ് വീട്ടുകാര്‍ അറിഞ്ഞത്. വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചോ തുടങ്ങിയ കാര്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്.