തിരുവനന്തപുരം: നഗരത്തില്‍ നിന്ന് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്നലുകള്‍ പുറത്തേക്ക് പോകുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍.
മിലിട്ടറി ഏജന്‍സിയും കേന്ദ്ര രഹസ്യാനേഷണവിഭാഗവുമാണ് സിഗ്നല്‍ കണ്ടെത്തിയത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേരള പോലീസിനോട് നിര്‍ദേശിച്ചു. ഈ മാസം ആറിന് അണ്ടൂര്‍ക്കോണം ഭാഗത്താണ് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഫോണിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഉപയോഗിച്ച ആളെ കണ്ടെത്തുന്നതിന് പോലീസ് ഊര്‍ജിതമായ ശ്രമം തുടങ്ങിയിട്ടുണ്ട്.
Advertisements