തിരുവനന്തപുരത്ത് നിന്നും ലണ്ടനിലേക്ക് ഫായിസിന്റെ ചരിത്ര സൈക്കിള്‍ യാത്ര:മന്ത്രി വി. ശിവന്‍കുട്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കേരളത്തില്‍നിന്നു ലണ്ടനിലേക്കുള്ള ഫായിസിന്റെ ചരിത്ര സൈക്കിള്‍ യാത്ര ആരംഭിച്ചു. 75ാം സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ലോക രാജ്യങ്ങള്‍ പരസ്പര സ്നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ ടീം എക്കോ വീലേഴ്സിന്‍റെ നേതൃത്വത്തില്‍ റോട്ടറി ഇന്‍റര്‍നാഷനലിന്‍റെ പിന്തുണയോടെയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്റഫ് അലിയുടെ (34) സൈക്കിള്‍ യാത്ര.

Advertisements

തിരുവനന്തപുരത്ത് വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എസ്.എസ്. സുധീര്‍ അധ്യക്ഷത വഹിച്ചു. ഡോ. യു.കെ. അബ്ദുല്‍ നാസര്‍ പ്രോജക്‌ട് അവതരിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്‌ട് ഗവര്‍ണര്‍ ബാബുമോന്‍, കേരള റോള്‍ ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. രാജ് മോഹന്‍ പിള്ള, മണികണ്ടന്‍ നായര്‍, സച്ചിന്‍ ആനന്ദ് എന്നിവര്‍ സംസാരിച്ചു.ഇക്കോ വീലേഴ്സ് വൈസ് പ്രസിഡന്‍റ് പി.കെ രാജേന്ദ്രന്‍ സ്വാഗതവും ജി.സി.സി. കോഓര്‍ഡിനേറ്റര്‍ അഡ്വ. ഷമീം പക്സാന്‍ നന്ദിയും പറഞ്ഞു. അലിറോഷന്‍, ദില്‍ഷാദ്, ഷിജി ജയിംസ്, സായിസ് എന്നിവര്‍ നേതൃത്വം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍

450ാം ദിവസം ലണ്ടനില്‍അമേരിക്കന്‍ കമ്ബനിയുടെ സര്‍ലേഡിസ്ക് ട്രക്കര്‍ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. യു.എ.ഇ ആസ്ഥാനമായ ട്രാവല്‍ ആന്‍ഡ് ലഗേജ് ആക്സസറീസ് കമ്ബനിയാണ് സൈക്കിള്‍ സ്പോണ്‍സര്‍ ചെയ്തത്. പാകിസ്താന്‍, ചൈന എന്നി രാജ്യങ്ങളിലെ വിസ ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങള്‍ ഒഴിവാക്കിയാണ് യാത്ര. തിരുവനന്തപുരത്ത് നിന്നും മുബൈ വരെ സൈക്കിളില്‍ സഞ്ചരിച്ച്‌ വിമാന മാര്‍ഗം ഒമാനിലെത്തി, അവിടെ നിന്നും സൈക്കിളില്‍ യു.എ.ഇ, സൗദ്യ അറേബ്യ, ഖത്തര്‍, ബഹ്റെന്‍, കുവൈറ്റ്, ഇറഖ്, ഇറാന്‍, ജോര്‍ജിയ, തുര്‍ക്കി എന്നിവിടങ്ങളിലെത്തും.പിന്നീട് ബള്‍ഗേറിയ, റുമേനിയ, മാള്‍ഡോവ, യുക്രൈന്‍, പോളണ്ട്, ചെകോസ്ലാവാക്യ, ഹംഗറി, സെര്‍ബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ലക്സംബര്‍ഗ്, ഫ്രാന്‍സ് എന്നിവടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങള്‍ താണ്ടിയാണ് ഫായിസ് ലണ്ടനില്‍ എത്തുക. വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വെച്ചാണ് സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്. 2019ല്‍ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാള്‍, ബൂട്ടാന്‍, മ്യാന്‍മാര്‍, തായ്ലാന്‍ഡ്, മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ്സിം ഗപ്പൂരിലെത്തിയത്.

Hot Topics

Related Articles