കൊച്ചി: പന്ത്രണ്ടായിരം ഭാരതനാട്യ നർത്തകരെ അണിനിരത്തി ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി കൊച്ചി. കലാരംഗത്തെ പ്രമുഖ മാഗസിൻ ഗ്രൂപ്പായ മൃദംഗവിഷനും നാദം ഓർഗനൈസേഷനും ചേർന്നാണ് “മൃദംഗനാദം” എന്ന പേരിൽ അപൂർവമായ ഗിന്നസ് റെക്കോർഡിന് അരങ്ങൊരുക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ വച്ച് നടന്നു. മെയ് മാസത്തിൽ കൊച്ചിയിൽ വച്ചാകും ഗിന്നസ് ശ്രമമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ നൃത്ത അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന മെഗാ ഇവന്റിനാകും കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് മൃദംഗ വിഷൻ മാനേജിങ് ഡയറക്ടർ നിഘോഷ് കുമാർ അറിയിച്ചു. ഏഴ് വയസ്സുമുതലുള്ള
ഏതൊരു നർത്തകർക്കും ലിംഗ ഭേദമന്യേ പരിപാടിയിൽ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിപാടിയിൽ പങ്കെടുക്കുന്നതിനായി നൃത്ത അധ്യാപകർ മുഖേന www.mridanganaadam.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9961665170