കല്‍പ്പറ്റ: വയനാട്ടില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി വിദ്യാർഥി മരിച്ചു. പന്ത്രണ്ടുവയസുകാരനായ അശ്വിൻ ആണ് മരിച്ചത്. മാനന്തവാടിയിലെ പാല് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തില്‍ ഷിജുവിന്റെ മകനാണ് പയ്യംമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ.
Advertisements
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡില്‍ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ അശ്വിന്റെ കഴുത്ത് കുടുങ്ങുകയായിരുന്നു. സംഭവം കണ്ട ഉടനെ തന്നെ കുട്ടിയെ വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.