ഡബ്ലിൻ: കുട്ടിക്രിക്കറ്റിലെ ഇളംതലമുറക്കാരായ അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 33 റണ്ണിനാണ് ഇന്ത്യ അയർലൻഡിനെ തകർത്ത് തരിപ്പണമാക്കിയത്. അവസാന ഓവർ വരെ അയർലൻഡ് ബാറ്റിംങ് നീണ്ടെങ്കിലും സാക്ഷാൽ ജസ്പ്രീത് ബുംറ നേതൃത്വം നൽകുന്ന ഇന്ത്യൻ ബൗളിംങിന് മുന്നിൽ അയർലൻഡിന് മറുപടി ഉണ്ടായിരുന്നില്ല.
സ്കോർ
ഇന്ത്യ – 185/5
അയർലൻഡ് – 152/8
ടോസ് നേടിയ അയർലൻഡ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ബാറ്റിംങ് തുടങ്ങിയ ഇന്ത്യയ്ക്ക് 34 റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. 11 പന്തിൽ 18 റണ്ണെടുത്ത് ജയ്സ്വാളിനെയും, ഒരു റണ്ണെടുത്ത തിലക് വർമ്മയെയുമാണ് നഷ്ടായത്. പിന്നീട്, സഞ്ജു സാംസണും (26 പന്തിൽ 40), ഗെയ്ദ് വാഗും (43 പന്തിൽ 58 ) ചേർന്ന് ഇന്ത്യയ്ക്ക് മികച്ച സ്കോറാണ് നൽകിയത്. 12 ഓവറിൽ 108 റണ്ണെടുത്ത് സഞ്ജു മടങ്ങി. പിന്നാലെ 129 ൽ ഗെയ്ദ് വാഗും വീണു. ഇതിന് ശേഷം ക്രീസിൽ എത്തിയ റിങ്കു സിംങും (21 പന്തിൽ 38), ദുബൈ (പുറത്താകാതെ 16 പന്തിൽ 22) ചേർന്നാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അയർലൻഡിന് വേണ്ടി മാർക്ക് അഡയാറും, ക്രെയ്ഗ് യങ്ങും, ബെൻ വൈറ്റും ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ, മക്കാർത്തി രണ്ട് വിക്കറ്റ് നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ 19 റണ്ണെടുത്ത് നിൽക്കെ ഓപ്പണർ സ്റ്റെർലിംങിനെ റണ്ണെടുക്കും മുൻപ് പ്രദീഷ് കൃഷ്ണ വീഴ്ത്തി. ഇതേ സ്കോറിൽ തന്നെ ടക്കറെയും (0) പ്രദീഷ് തന്നെ വീഴ്ത്തി. 28 ൽ ഹെൻട്രി ടക്കറും (7) വീണു. ബിഷ്ണോയിക്കായിരുന്നു വിക്കറ്റ്. ബിഷ്ണോയിക്ക് മുന്നിൽ ചാമ്പറും (18) വീണതോടെ 63 ന് നാല് എന്ന നിലയിൽ അയർലൻഡ് തകർന്നടിഞ്ഞു. പിന്നീട് ഡോക്ളറും (13), ഓപ്പണർ ആൻഡ്ലി ബാൽബ്രയിനും (72) ചേർന്ന് അയർലൻഡിന് മികച്ച മുന്നേറ്റം നൽകി. 115 ൽ ഡോക്രലർ റണ്ണൗട്ടായി. 123 ൽ ബാൽബ്രൈനും വീണു. അർഷർദീപിനായിരുന്നു വിക്കറ്റ്.
16 ആം ഓവറിൽ മക്കാർത്തിയെയും (2) അവസാന ഓവറിൽ അഡയാറിനെയും (23) വീഴ്ത്തി ബുംറ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ബുംറ, പ്രദീഷ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. അർഷർദീപിന് ഒരു വിക്കറ്റും കിട്ടി.