മഴക്കെടുതിയിൽ ആന്ധ്രയും തെലങ്കാനയും; രക്ഷാപ്രവർത്തനത്തിന് 26 എൻഡിആർഎഫ് സംഘങ്ങൾ; സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയും

ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 27 മരണം. ദേശീയ ദുരന്ത നിവാരണ സേനയുടെ 26 സംഘങ്ങളെ ഇരു സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ച്‌ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. റെയില്‍വേ എമർജൻസി കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ്പ് ലൈനുകളും തുടങ്ങി. രായണപാഡുവില്‍ നിന്നും കൊണ്ടപ്പള്ളിയില്‍ നിന്നും വിജയവാഡയിലേക്ക് 84 ബസുകളിലായി ബദല്‍ യാത്ര സൌകര്യം ഒരുക്കി.

Advertisements

വിജയവാഡ, ഗുണ്ടൂർ നഗരങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. വിജയവാഡ – ഗുണ്ടൂർ ദേശീയ പാത കാസയിലും വിജയവാഡ – ഹൈദരാബാദ് ദേശീയ പാത ജഗ്ഗയ്യപേട്ടിലും തകർന്നു. നദികളിലെ ജലനിരപ്പും ഉയരുകയാണ്. 17000 പേരെ 107 ദുരിതാശ്വാസ ക്യാമ്ബുകളിലായി മാറ്റിപ്പാർപ്പിച്ചെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. 1.1 ലക്ഷം ഹെക്ടറിലെ കൃഷി വെള്ളം കയറി നശിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ 15 പേരുടെയും ആന്ധ്രയില്‍ 12 പേരുടെയും മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെപ്റ്റംബർ 2 മുതല്‍ 5 വരെ ആന്ധ്രാപ്രദേശിന്‍റെ തീരപ്രദേശത്ത് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെലങ്കാനയിലും ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നാണ് ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുന്നത്. ഇരു സംസ്ഥാനങ്ങളിലും ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ കമ്ബനികള്‍ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം നല്‍കണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.

Hot Topics

Related Articles