ടി ട്വൻ്റി ലോകകപ്പ് ; ഒരുക്കിയിരിക്കുന്നത് താരങ്ങള്‍ക്ക് പരിക്കേല്‍ക്കാൻ സാധ്യതയുള്ള നിലവാരമില്ലാത്ത പിച്ചുകൾ : ടീമിൻ്റെ പരിശീലന സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച്‌  രാഹുല്‍ ദ്രാവിഡ് 

ന്യൂസ് ഡെസ്ക് : ഇന്ത്യയുടെ പരിശീലന സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ മുഖ്യപരിശീലകൻ രാഹുല്‍ ദ്രാവിഡ്. കാന്റ്യാഗ് പാർക്കിലെ പിച്ചിലെ അതൃപ്തി ഐസിസിക്ക് മുന്നില്‍ പരിശീലകൻ അറിയിച്ചെന്നാണ് പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.വേദിയിലെ ആറ് പിച്ചുകളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യൻ ടീം പരിശീലനം നടത്തി. പരിശീലന വീഡിയോ എക്‌സിലൂടെ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.

Advertisements

താരങ്ങള്‍ക്ക് പരിക്കേല്‍ക്കാൻ സാധ്യതയുള്ള നിലവാരമില്ലാത്ത പിച്ചാണിതെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങളിലും ടീം അതൃപ്തി രേഖപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഒരു ടീമും തങ്ങളെ അതൃപ്തി അറിയിച്ചിട്ടില്ലെന്നാണ് ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ബിസിസിഐ റിപ്പോർട്ട് ചെയ്യുന്നത്.

കാന്റ്യാഗ് പാർക്ക് ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലന വേദിയായി തുടരുന്നതില്‍ താരങ്ങള്‍ക്കും ആശങ്കയുണ്ട്. നാസൗ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തമായി പരിശീലന ഗ്രൗണ്ട് ഇല്ലാത്തതിനാലാണ് കാന്റ്യാഗ് പാർക്കിനെ ഐസിസി ടീമുകളുടെ ഔദ്യോഗിക പരിശീലന വേദിയാക്കി മാറ്റിയത്. കായിക ഭൂപടത്തിലെ പവർഹൗസായ അമേരിക്കയ്‌ക്ക് ക്രിക്കറ്റില്‍ ഇതുവരെയും ശോഭിക്കാനായിട്ടില്ല. ക്രിക്കറ്റ് ടൂർണമെന്റ് നടത്തി പരിചയമില്ലാത്തതിന്റെ പോരായ്മയാണ് ഇതിന് പിന്നിലെന്നും നിരീക്ഷകർ പറയുന്നുണ്ട്.

Hot Topics

Related Articles