ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ സമ്പൂർണ്ണ വിജയം സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു ; എതിരാളികൾ കാനഡ

ഫ്ളോറിഡ : ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ വിജയം സമ്പൂർണമാക്കാൻ ഇന്ത്യ ശനിയാഴ്ച കാനഡയ്ക്കെതിരേ. ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ കാനഡയെ നേരിടാൻ തയ്യാറെടുക്കുമ്പോള്‍ പ്രധാന എതിരാളി മഴയാണ്.കനത്തമഴകാരണം ഫ്ളോറിഡയില്‍ പലഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നു. മൂന്നുദിവസംമുമ്ബ് ഇവിടെ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-നേപ്പാള്‍ മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു.

Advertisements

ഗ്രൂപ്പ് എ-യിലെ ആദ്യ മൂന്നു കളികളും ജയിച്ച ഇന്ത്യ സൂപ്പർ എട്ടില്‍ എത്തിക്കഴിഞ്ഞു. ഒരു മത്സരംമാത്രം ജയിച്ച കാനഡയ്ക്ക് പ്രതീക്ഷിക്കാൻ കാര്യമായി ഒന്നുമില്ല. ആദ്യലോകകപ്പ് കളിക്കുന്ന കാനഡയ്ക്ക് ഇന്ത്യക്കെതിരേ പിടിച്ചുനില്‍ക്കാനായാല്‍ത്തന്നെ ആശ്വാസകരമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇനിയങ്ങോട്ട് സൂപ്പർ എട്ട് മത്സരങ്ങളാണ്. 

വേദി വെസ്റ്റ് ഇൻഡീസിലേക്ക് മാറും. അതിനുമുന്നോടിയായി പുതിയ കളിക്കാരെ പരീക്ഷിക്കാനുള്ള അവസരമാണിത്. ഓപ്പണറായി ഇറങ്ങിയ വിരാട് കോലി ആദ്യമൂന്നു മത്സരങ്ങളിലും തിളങ്ങിയില്ല. അദ്ദേഹത്തെ ഓപ്പണിങ്ങില്‍ നിന്നു മാറ്റി പഴയപോലെ വണ്‍ഡൗണായി ഇറക്കണമെന്ന അഭിപ്രായമുണ്ട്. അങ്ങനെയെങ്കില്‍ യശസ്വി ജയ്സ്വാളാകും ഒാപ്പണറായെത്തുക. പ്രതീക്ഷയ്ക്കൊത്തുയരാത്ത ശിവം ദുബെക്കു പകരം സഞ്ജു സാംസണെ പരീക്ഷിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.

സ്പിന്നർമാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവർക്ക് ഇതുവരെ കളിക്കാൻ അവസരം കിട്ടിയില്ല. അക്സർ പട്ടേല്‍/രവീന്ദ്ര ജഡേജ എന്നിവരിലൊരാളെ മാറ്റി സ്പെഷലിസ്റ്റ് സ്പിന്നറെ കളിപ്പിക്കാനും സാധ്യതയുണ്ട്. ഏറ്റവും പ്രധാനം മഴമാറി കളി നടക്കുക എന്നതുതന്നെ.

Hot Topics

Related Articles