ന്യൂജേഴ്സി: മിനിട്ടുകളുടെ വ്യത്യാസത്തില്‍ ജനിച്ച ഇരട്ടകള്‍ തമ്മില്‍ പ്രായ വ്യത്യാസം ഒരു വർഷത്തിന്റേത്. അമേരിക്കയിലെ ന്യൂജേഴ്സിയിലെ ദമ്പതികളാണ് 2024ലും 2023ലുമായി ഇരട്ടക്കുട്ടികളെ വരവേറ്റത്. ബില്ലി ഹംപേര്‍ളി, ഈവ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് എസ്രയും എസക്കിയേലും. എന്നാല്‍ ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തിന്റെ വ്യത്യാസമാണ് പ്രായത്തിലുള്ളത്. ജനുവരി അവസാന വാരമായിരുന്നു ഈവയുടെ പ്രസവതിയതി വിശദമാക്കിയിരുന്നത്. എന്നാൽ ഡിസംബര്‍ 31ന് ഈവയ്ക്ക് പ്രസവവേദന ആരംഭിച്ചു.
രാത്രി 11.48നാണ് ഇരട്ടകളിലെ ആദ്യത്തെയാളെ പ്രസവിക്കുന്നത്. എന്നാൽ രണ്ടാമന് എത്തിയപ്പോഴേയ്ക്കും ലോകം പുതുവര്‍ഷത്തെ വരവേറ്റിരുന്നു. ജനുവരി 1 ന് 12.28നാണ് രണ്ടാമനായ എസക്കിയേലിനെ പ്രസവിക്കുന്നത്. നേരത്തെ എത്തിയ കുഞ്ഞുങ്ങള്‍ രണ്ട് വര്‍ഷത്തിലായി പിറന്നതോടെ അപൂര്‍വ്വത കൂടിയെന്നാണ് മാതാപിതാക്കളുടെ പ്രതികരണം. ഇരട്ടകളിലെ മൂത്തവനായ എസ്രയുടെ പിറന്നാളും അച്ഛന്റ ബില്ലിന്റേയും പിറന്നാളും ഒരേ ദിവസമാണ്. ഇരട്ടകളുടെ പിറന്നാള്‍ രണ്ട് ദിവസമാണെന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള തന്ത്രപ്പാടിലാണ് ഇപ്പോള്‍ ദമ്പതികൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബില്ലിന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലാണ് ഈവയ്ക്ക് പ്രസവ വേദന ആരംഭിച്ചത്. രണ്ട് വര്‍ഷത്തില്‍ പിറന്നതുകൊണ്ടാണോ എന്നറിയില്ല വിരുദ്ധ സ്വഭാവമാണ് കുട്ടികള്‍ക്കെന്നാണ് ദമ്പതികള്‍ പ്രതികരിക്കുന്നത്. എസ്ര ഉറങ്ങാന്‍ താല്പര്യപ്പെടുമ്പോള് എസക്കിയേല്‍ ഉണര്‍ന്നിരിക്കുകയാണെന്നാണ് ദമ്പതികള്‍ വിശദമാക്കുന്നത്. ദമ്പതികള്‍ക്ക് മറ്റൊരു മകന് കൂടിയുണ്ട്. ഈ കുട്ടിയുടെ ജന്മദിനം ജനുവരി 3നാണ്. നാല് ദിവസത്തെ ഇടവേളയ്ക്കുള്ളില് നാല് പിറന്നാളുകളാണ് ഇനി ഈ ദമ്പതികള്‍ക്ക് ആഘോഷിക്കാനുള്ളത്.