ഹൈദരാബാദ് : ഓസ്ട്രേലിയക്കെതിരായ ലോസ്കോറിങ് ത്രില്ലറിൽ അവസാന ഓവർ എറിഞ്ഞു പിടിച്ച അർഷദീപിന്റെ ആത്മവിശ്വാസ കരുത്തിൽ ഇന്ത്യക്ക് ഉജ്ജ്വലവിജയം. അവസാന ഓവറിൽ പത്തു റൺ വിജയിക്കാൻ വേണ്ടിയിരിക്കാൻ ഒരു വിക്കറ്റ് വീഴ്ത്തിയ അർഷദീപ് മൂന്നു റൺ മാത്രമാണ് വഴങ്ങിയത്. ഇതോടെ ആറ് റൺസിന് ഇന്ത്യ ഓസ്ട്രേലിയ പരാജയപ്പെടുത്തി. നാലു മത്സരങ്ങൾ വിജയിച്ച ഇന്ത്യ നിർണായകമായ പരമ്പരയും സ്വന്തമാക്കി.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ – 160 / 8
ഓസ്ട്രേലിയ – 154/ 8
ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ജയ്സ്വാളും (21), ഗെയ്ദ് വാഗും (10) മികച്ച തുടക്കം നൽകി എങ്കിലും മധ്യ നിര തകർന്നു. സൂര്യ (5) , റിങ്കു (6) എന്നിവർ വേഗം മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ജിതേഷ് ശർമ്മയും (24) , അക്സർ പട്ടേലും (31) ആണ് നന്നായി കളിച്ച ശ്രേയസ് അയ്യർക്ക് (53) പിന്തുണ നൽകിയത്. ഓസീസിനായി ബെൻഡ്രോഫ് , ബെൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയിലേക്ക് ബാറ്റർമാർ എല്ലാം മികച്ച രീതിയിൽ ബാറ്റ് വീശി എങ്കിലും, ആവശ്യമായ ഘട്ടങ്ങളിൽ കൃത്യമായി വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഓസീസിനെ പിടിച്ചു കെട്ടുകയായിരുന്നു. ഹെഡ് (28) , ഫിലിപ്സ് (4) , മക് ഡെർമോട്ട് (54) , ഹാർഡി (6) , ടിം ഡേവിഡ് (17) , മാറ്റ് ഷോട്ട് (16) , വേഡ് (22) എന്നിവരാണ് ഓസീസിനു വേണ്ടി ബാറ്റ് ചെയ്തത്. ഇന്ത്യയ്ക്കുവേണ്ടി മുകേഷ് കുമാർ മൂന്നും , രവി ബിഷ്ണോയിയും അർഷദ്ദീപും രണ്ടും വിക്കറ്റുകൾ വീതവും വീഴ്ത്തി.