ട്വന്റി 20 ലോകകപ്പ്: സഞ്ജു സാംസൺ വീണ്ടും തഴയപ്പെട്ടു; കെ.എൽ രാഹുൽ ടീമിൽ; ബുംറ മടങ്ങിയെത്തി; അർഷദീപ് ടീമിൽ

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസൺ ഉൾപ്പെട്ടില്ല. കെ.എൽ രാഹുലും, ഋഷഭ് പന്തും, ദിനേശ് കാർത്തിക്കും വിക്കറ്റ് കീപ്പർമാരായി ഉൾപ്പെട്ട ടീമിൽ വെറ്ററൻ പേസർ മുഹമ്മദ് സമിയില്ല.
വൈകിട്ട് ആറു മണിയ്ക്ക് ന്യൂഡൽഹിയിലാണ് ഇന്ത്യൻ ടീം പ്രഖ്യാപിച്ചത്.
ടീം ഇങ്ങനെ –
രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവി ചന്ദ്ര അശ്വിൻ, യുസ് വേന്ദ്ര ചഹൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷർദീപ് സിംങ്, ജസ്പ്രീത് ബുംറ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.