വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്

പാലാ: നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു അപകടം. അപകടത്തിൽ പരുക്കേറ്റ പാമ്പാടി സ്വദേശികളായ മോളി തോമസ് (66) , ജോളി ജോസഫ് ( 59) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എയർപോർട്ടിൽ നിന്നു മടങ്ങി വരികയായിരുന്ന ഇവർ പാമ്പാടിയിലെ വീടിനു അടുത്ത് എത്താറായപ്പോളാണ് അപകടം ഉണ്ടായത്.

Advertisements

കൂടാതെ ഇന്നലെ രാത്രി ഇടുക്കി ഉപ്പുതറയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞും അപകടമുണ്ടായി. അതിൽ പരിക്കേറ്റ ഉപ്പുതറ സ്വദേശി സോയൽ സാബുവിനെയും ( 26) മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles