തൃശൂർ : തൃശൂര്‍ ജില്ലയിലെ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍. കോളനിയുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന് അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അരുണിന്റെ മൃതദേഹമാണ് കോളനിക്ക് സമീപത്തു നിന്നും ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസും വനം വകുപ്പും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് 16കാരന്റെ മൃതദേഹം കണ്ടെത്തിയത്.
Advertisements