ഒരു മിനിറ്റിന്റെ ഇടവേള; ജപ്പാനിലെ ടോക്കിയോയിൽ ഉണ്ടായത് ശക്തമായ രണ്ട് ഭൂചലനങ്ങൾ

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിൽ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ഉണ്ടായത് ശക്തമായ രണ്ട് ഭൂചലനങ്ങള്‍. ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ക്യൂഷു, ഷികോകു എന്നീ ദ്വീപുകളിലാണ് വ്യാഴാഴ്ച 6.9 ഉം 7.1 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. പ്രധാനപ്പെട്ട നഗരങ്ങളായ മിയാസാക്കി, ഓയിറ്റ, കാഗോഷിമ, എഹിം എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടത്.

Advertisements

മിയാസാക്കിയില്‍ നിന്ന് 20 മൈല്‍ അകലെയാണ് ഭൂചലനം നേരിട്ട മേഖല. മിയാസാക്കിയില്‍ കെട്ടിടങ്ങളിലുണ്ടായിരുന്ന ആളുകള്‍ക്ക് ഭൂചലന സമയത്ത് ബാലൻസ് നഷ്ടപ്പെട്ട സംഭവങ്ങളല്ലാതെ മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കെട്ടിടങ്ങളൊന്നും തന്നെ ഭൂചലനത്തില്‍ തകർന്നിട്ടില്ലെന്നാണ് പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുള്ളത്. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മധ്യേഷ്യയിലേക്ക് ഈ ദിവസങ്ങളില്‍ നടത്താനിരുന്ന സന്ദർശനം നീട്ടി വച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പസഫിക് തീരമേഖലകളില്‍ തുടർച്ചയായ ഭൂകമ്പങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിദഗ്ധരുടെ നിരീക്ഷണത്തിന് പിന്നാലയാണ് ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാഴാഴ്ചയുണ്ടായ ഭൂകമ്ബത്തിന് പിന്നാലെയാണ് ശക്തിയേറിയ തുടർ ചലനമുണ്ടാകുമെന്ന നിരീക്ഷണമെത്തിയത്. വെള്ളിയാഴ്ച കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നു. തിങ്കളാഴ്ച മംഗോളിയൻ പ്രസിഡന്റുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയും നീട്ടിവച്ചിട്ടുണ്ട്. ജപ്പാനിലെ കാലാവസ്ഥാ വിഭാഗം വ്യാഴാഴ്ചയാണ് വൻ ഭൂചലന മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാ സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.