നടുറോഡിൽ പിടഞ്ഞ് അമ്മക്കുരങ്ങും കുട്ടിക്കുരങ്ങും; വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ച് രണ്ട് പേർ

മലപ്പുറം : എല്ലാ ജീവനും വിലപ്പെട്ടതാണ്. അത്തരമൊരു ജീവൻ നടുറോഡില്‍ കിടന്ന് പിടഞ്ഞപ്പോള്‍ മനുഷ്യനാണോ, മൃഗമാണോ എന്ന് ആലോചിക്കാതെ രണ്ട് യുവാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ വൈകീട്ട് അഞ്ചിന് കാവനൂർ ചെങ്ങരയിലാണ് സംഭവം. നടുറോഡില്‍ രക്തത്തില്‍ കുളിച്ച്‌ കിടന്ന അമ്മക്കുരങ്ങും അതിന്റെ ശരീരത്തോട് ചേർന്ന് കിടന്ന കുട്ടിക്കുരങ്ങും. അമ്മക്കുരങ്ങിന് ഏതോ വാഹനമിടിച്ച്‌ ഗുരുതരമായി പരിക്കേറ്റതാണ്. ആ സമയം അതുവഴി വരികയായിരുന്നു മഞ്ചേരി തുറക്കല്‍ സ്വദേശി അനസ് കുരിക്കളും പയ്യനാട് പുഴങ്കാവ് സ്വദേശി സിദ്ധീഖ് അനസും. ഇരുവരും ഈ നൊമ്പര കാഴ്ച കണ്ട് ആദ്യം ഒന്ന് സ്തംഭിച്ചെങ്കിലും ഉടൻ ആശുപത്രിയില്‍ എത്തിക്കണമെന്ന ചിന്തയുണ്ടായി.

Advertisements

കുട്ടിക്കുരങ്ങിനെ അമ്മയില്‍ നിന്ന് എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും അത് തന്നാലാവും വിധം ചേർന്നു കിടക്കാൻ ശ്രമിച്ചു. അമ്മക്കുരങ്ങിന്റെ ആന്തരികാവയവങ്ങള്‍ പുറത്തുവന്നിരുന്നു. പക്ഷേ ശരീരത്തില്‍ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്ന് മനസിലാക്കിയ ഇരുവരും കുട്ടിക്കുരങ്ങും അമ്മയുമായി കാറില്‍ ആശുപത്രിയിലേക്ക് കുതിച്ചു. എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ച്‌. മഞ്ചേരി നെല്ലിപ്പറമ്പിലെ സ്വകാര്യ മൃഗചികിത്സാ കേന്ദ്രത്തിലെത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും ആന്തരികാവയവങ്ങളടക്കം പുറത്തുവന്ന നിലയിലുള്ള അമ്മക്കുരങ്ങിനെ രക്ഷിക്കാനായില്ല.
പ്രാഥമിക ചികിത്സ നല്‍കി കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ യാഷിക് മേച്ചേരി വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂരില്‍ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കുട്ടിക്കുരങ്ങിനെ കൈമാറി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.