ബീവറേജ് കുത്തിത്തുറന്ന് 92000 രൂപയുടെ മദ്യവും 22000 രൂപയും മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

കല്‍പ്പറ്റ : തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റില്‍ മോഷണം നടത്തിയ രണ്ട് പേര്‍ പൊലീസ് പിടിയില്‍. പേരാmbra കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈ മാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.

Advertisements

പ്രതികളുടെ ചിത്രം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്‌. ഓ എസ്. അഷ്റഫിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ.പി. അബ്ദുല്‍ അസീസ്, കെ. മൊയ്തു, ബിൻഷാദ് അലി, എസ്. സി.പി.ഒ. ജിമ്മി ജോർജ്, സി.പി.ഒ. മാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles