പുതുവർഷ ആഘോഷങ്ങൾക്ക് കൊച്ചിയിലേക്ക് ലഹരിയുടെ ഒഴുക്ക് നിയന്ത്രിക്കുവാൻ പോലീസ് കർശന നടപടികളുമായി മുന്നോട്ട്. ഇതിനിടയിൽ പള്ളുരുത്തിയിൽ നിന്ന് 8 ഗ്രാം എംഡിഎംഎമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. രണ്ടാഴ്ചയിലധികമായി കൊച്ചിയിൽ നടത്തുന്ന പ്രത്യേക പരിശോധനകളിൽ നിരവധി യുവാക്കളെയാണ് രാസ ലഹരിയുമായി പോലീസ് പിടികൂടുന്നത്.
രാസ ലഹരിയുടെ ഒഴുക്ക് കൊച്ചിയിലേക്ക് കൂടുന്നു എന്ന ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച കൊച്ചിയിൽ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
രണ്ടാഴ്ചയായി നടത്തിയ നിരീക്ഷണത്തെ തുടർന്നാണ് ഇന്നലെ രാത്രിയിൽ പള്ളുരുത്തി എംഎൽഎ റോഡിൽ സെൻറ് ലോറൻസ് പള്ളിക്ക് സമീപം അംഗനവാടിക്ക് എതിർവശത്ത് വാടകയ്ക്ക് താമസിക്കുന്ന മുസരിപ്പറമ്പ് ആഷിം കെ. എ. (30) പുത്തൻപുരക്കൽ ഷഹനാസ് (28) എന്നിവരെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മട്ടാഞ്ചേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കിരൺ ഐപിഎസിന്റെ നിർദ്ദേശാനുസരണം കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഉമേഷ് ഉദയൻ, അനീഷ് കെ.റ്റി., എഡ്വിൻ റോസ്, ബേബിലാൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അംഗങ്ങൾ പള്ളുരുത്തി എസ് ഐ മാരായ അജ്മൽ ഹുസൈൻ, സന്തോഷ് കുമാർ പി.ജെ., എ എസ് ഐ.ലിജി, സി.പി.ഒ.മാരായ സന്തോഷ് കുമാർ കെ.പി., അനീഷ് സി. കെ., പ്രശാന്ത് എസ്., വിപിൻ മോൻ, സേവിയർ, വിനീത്, തൻസീർ, രജിത്ത്, ഡബ്ലിയു സി പി ഓ രശ്മി രാജേന്ദ്രൻ ഷാരോൺ പീറ്റർ, സബീഷ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.