തിരുവനന്തപുരം: വാഹനം ഇടിച്ചിട്ട ശേഷം അപകടം പറ്റിയ ആളെ റോഡരികിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേർ പിടിയില്‍. വെള്ളറട സ്വദേശികളായ അതുല്‍ ദേവ് (22), വിപിൻ (21) എന്നിവരാണ് പിടിയിലായത്. സെപ്തംബർ 11നാണ് സംഭവം.
വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെ മുറിക്കുള്ളില്‍ മരിച്ച് കിടക്കുന്നതായി കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. സെപ്റ്റംബർ 7ാം തിയതിയാണ് സുരേഷിന് അപകടം സംഭവിച്ചത്. ദുർഗന്ധം കാരണം നാട്ടുകാർ ജനാല വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.