കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അല്‍ സബാഹും പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ അംഗങ്ങളും ബുധനാഴ്ച രണ്ട് ഗ്രൗണ്ട് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ രക്തസാക്ഷിത്വത്തില്‍ അനുശോചനം രേഖപ്പെടുത്തി. മേജർ സർജന്റ് അഹമ്മദ് ഫർഹാൻ ഹരത്, സർജന്റ് മുസാദ് ദാഹി സാലിഹ് എന്നിവർ ഷൂട്ടിങ് പരിശീലനത്തിനിടയിലുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.
രണ്ട് രക്തസാക്ഷികള്‍ക്കും കരുണ നല്‍കണമെന്ന് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് ആത്മാർത്ഥ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് കുവൈത്ത് അമീറും, കിരീടാവകാശിയും പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും പ്രസ്താവനയില്‍ പറഞ്ഞു. ഇതേ പരിശീലനത്തില്‍ കോർപ്പറല്‍ അൻവർ ഖലഫ് റദ്വാൻ, കോർപ്പറല്‍ മുത്‌ലാഖ് മുഹമ്മദ് മുബാറക് എന്നിവർക്ക് പരിക്കേറ്റതായും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.