സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: ഇരുചക്രവാഹനം ഇടിച്ചു തെറിപ്പിച്ചു വിദ്യാർത്ഥികള്‍ക്ക് പരിക്ക്. അപകടത്തില്‍ രണ്ടു വിദ്യാർ ‌ത്ഥികള്‍ക്ക് പരിക്കേറ്റു. നന്ദകിഷോർ(11), നന്ദലക്ഷ്മി(13) എന്നിവ‍ർക്കാണ് പരിക്കേറ്റത്. നെയ്യാറ്റിൻകര വഴുതൂരാണ് സംഭവമുണ്ടായത്. സ്കൂള്‍ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. നെയ്യാറ്റില്‍ കര വിശ്വഭാരതി സ്കൂളിലെ ബസില്‍ നിന്നു ഇറങ്ങി വിദ്യാർഥികളാണ് അപകടത്തില്‍ പെട്ടത്.

Advertisements

Hot Topics

Related Articles