മലപ്പുറം: കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു. മലപ്പുറം അമ്മിനിക്കാടാണ് സംഭവം. കുന്നിൻമുകളിലെ കൊടുംപള്ളിക്കല്‍ സയ്യിദ് ഫാരിഹ് തങ്ങളുടെ മകള്‍ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്.
Advertisements
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞ് കിണറ്റില്‍ വീണത്. മേലേ പൂപ്പലത്തെ പുതിയ മാളിയേക്കലിലെ മാതാവിന്റെ വീട്ടിലെ കിണറ്റിലാണ് കുട്ടി വീണത്. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാവ്: ഫാതിമത്ത് തസ്രിയ.