200 കോടിയുടെ സാമ്പത്തിക തട്ടിപ്പിന് ജയിലിൽ; നടിയുടെ ജന്മദിനത്തിൽ സമ്മാനമായി നൽകിയത് ആഡംബര നൗക; വയനാടിനും മാറ്റി വച്ചു തട്ടിപ്പിന്റെ ഒരു പങ്ക്

ന്യൂഡൽഹി: 200 കോടിയുടെ സാമ്ബത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന വിവാദ വ്യവസായി സുകേഷ് ചന്ദ്രശേഖർ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ജന്മദിനത്തിൽ എഴുതിയ കത്ത് പുറത്ത്. ആഡംബര നൗകയടക്കം വിലപിടിപ്പുള്ള സമ്മാനങ്ങൾ നടിക്ക് സമ്മാനിക്കുമെന്ന് കത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 39-ാം ജന്മദിനം ആഘോഷിച്ച ജാക്വിലിന് ‘ലേഡി ജാക്വിലിൻ’ എന്നുപേരിട്ട ആഡംബര നൗകയാണ് താൻ സമ്മാനിച്ചതെന്നും കത്തിലുണ്ട്.

Advertisements

ഈ മാസം തന്നെ ആഡംബര നൗക കൈമാറുമെന്നും കത്തിലുണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു .ജാക്വിലിന്റെ എല്ലാ ആഗ്രഹങ്ങളും വരും വർഷത്തിൽ സാക്ഷാത്കരിക്കപ്പെടണമെന്നും സുകേഷ് ഉറപ്പ് നൽകുന്നു. ഇതിന് പുറമെ ജാക്വിലിന്റെ പേരിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരിധിവാസത്തിന് 15 കോടി രൂപ നൽകുമെന്നും ദുരിതബാധിതകർക്ക് 300 വീടുകൾ നിർമിച്ചുനൽകുമെന്നും കത്തിൽ പറയുന്നുണ്ട്. ഇതിനായി കേരള സർക്കാറുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ഒരു ടീമിനെ നിയോഗിച്ചതായും സുകേഷ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തനിക്ക് നൽകിയ പിന്തുണക്ക് നന്ദിസൂചകമായി ആരാധകർക്ക് 100 ഐ ഫോൺ 15 പ്രോ സമ്മാനമായി നൽകുമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. വിജയികളെ യൂട്യൂബിൽ തന്റെ ടീം പ്രഖ്യാപിക്കുമെന്നും കത്തിലുണ്ട്. ഉന്നത വ്യക്തികളിൽ നിന്ന് പണം തട്ടിയ കേസിൽ 2017 മുതൽ സുകേഷ് ചന്ദ്രശേഖർ ജയിലിലാണ്. സമീപ കാലത്തുണ്ടായ ഏറ്റവും വലിയ തട്ടിപ്പ് കേസിലെ പ്രതിയാണ് സുകേഷ്. മലയാളി നടിയും മോഡലുമായ ഭാര്യ ലീന മരിയപോളും കേസിൽ പ്രതിയാണ്. ഫാർമസ്യൂട്ടിക്കൽ കമ്ബനിയായ റാൻബാക്സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടാൻ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരിൽ വഞ്ചനാ കേസുകളുണ്ട്. രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരൻ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയിരുന്നത്.

ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസും സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ്. തട്ടിയെടുത്ത തുകയിൽ നിന്ന് അഞ്ച് കോടിയിലധികം രൂപയുടെ സമ്മാനങ്ങൾ സുകേഷ് ജാക്വിലിന് നൽകിയെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്.52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്ബത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.