ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരം: അഫ്ഗാനെ തവിട് പൊടിയാക്കി വെസ്റ്റ് ഇൻഡീസ്; നിക്കോളാസ് പൂരന് സെഞ്ച്വറി നഷ്ടം

ഗ്രോസ് ഐലൻഡ്: ട്വന്റ 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനം തകർത്ത് തരിപ്പണമാക്കി വെസ്റ്റ് ഇൻഡീസ്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 218 റണ്ണാണ് അടിച്ചു കൂട്ടിയത്. 53 പന്തിൽ ആറു ഫോറും എട്ടു സിക്‌സും പറത്തിയാണ് നിക്കോളാസ് പൂരാൻ 98 റൺ അടിച്ചത്. ഓപ്പണർ ജോൺസൺ ചാൾസ് (43), ഷായ് ഹോപ്പ് (25), റോമൻ പവൽ (26) എന്നിവരും പൂരാനൊപ്പം മികച്ച ബാറ്റിംങ് പുറത്തെടുത്തു. ബ്രണ്ടൻ കിംങ് (7), ആന്ദ്രെ റെസൽ (3) എന്നിവർ മാത്രമാണ് മോശം പ്രകടനം നടത്തിയത്. ഗുൾബാഡിൻ നയിബ് രണ്ടും, ഒമറാസിയും നവീൻ ഉൾ ഹഖും ഓരോ വിക്കറ്റ് വീതവും അഫ്ഗാനായി വീഴ്ത്തി. മറുപടി ബാറ്റിംങ് ആരംഭിച്ച അഫ്ഗാനായി സർദാൻ (38), ഒമറാസി (23), കരിം ജാനറ്റ് (14), റാഷിദ് ഖാൻ (18) എന്നിവർ മാത്രമാണ് മികച്ച രീതിയിൽ ബാറ്റ് ചെയ്തത്. ഇതോടെ 16 ഓവറിൽ 114 റണ്ണിന് എല്ലാവരും പുറത്തായി. മക്കോയ് മൂന്നും, അക്കീൽ ഹൊസൈനും മോട്ടിയും രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അൽസാരി ജോസഫും റസലും ഓരോ വിക്കറ്റ് എടുത്തു.

Advertisements

Hot Topics

Related Articles