വിഷു ചന്തകള്‍ തുറക്കാൻ അനുമതി ലഭിക്കുമോ? തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ റംസാൻ- വിഷു ചന്തകള്‍ക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കണ്‍സ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സംസ്ഥാനത്ത് 280 ചന്തകള്‍ ആരംഭിക്കാൻ നടപടികള്‍ ആരംഭിച്ചതായും എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇത്തരം സന്ദർഭങ്ങളില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഹർജിയിലെ വാദം. ഉത്സവ കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കണ്‍സ്യൂമർ ഫെഡ് സ്വീകരിച്ച നടപടികളെ തടസ്സപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷvdJ ഇടപെടലെന്നും അത് പുനപരിശോധിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.

Advertisements

കണ്‍സ്യൂമർ ഫെഡ് റംസാൻ – വിഷു ചന്തകള്‍ക്ക് അനുമതി ഇല്ലെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. 280 ചന്തകള്‍ തുടങ്ങാൻ തീരുമാനിച്ചതാണ്. ഇതിനായി ഇലക്ഷൻ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാല്‍ കമ്മീഷന്‍ അനുമതി നിഷേധിച്ചുവെന്ന് മന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് കിട്ടുന്ന ഒരു ആശ്വാസമാണ് ഇല്ലാതായത്. മുൻകാലങ്ങളില്‍ ഇത്തരം അനുമതി നല്‍കിയിരുന്നതാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇന്ന് ഹർജി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. മൂന്നാഴ്ച മുമ്ബാണ് കണ്‍സ്യൂമർ ഫെഡ് റംസാൻ – വിഷു ചന്തകള്‍ക്ക് അപേക്ഷ നല്‍കിയത്. അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ സംശയിക്കുന്നുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.