ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ വസ്ത്രധാരണത്തിനെതിരെ ഹർജി. സർക്കാർ പരിപാടികളില്‍ ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു എന്നെല്ലാമാണ് പരാതി. അഭിഭാഷകൻ സത്യകുമാർ ആണ് മദ്രാസ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.
പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ നിർവഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണരീതി പാലിക്കാൻ ഉദയനിധിയോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സർക്കാർ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളില്‍ പലപ്പോഴും ഡിഎംകെയുടെ ചിഹ്നമുണ്ടെന്നും ഹർജിയില്‍ പറയുന്നു. സർക്കാർ പരിപാടികളില്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങള്‍ പ്രദർശിപ്പിക്കുന്നതിന് പൊതുപ്രവർത്തകർക്ക് വിലക്കുള്ളതിനാല്‍ ഇത് ശരിയല്ലെന്നാണ് അഭിഭാഷകന്‍റെ വാദം. ഹർജി ഇതുവരെ കോടതി പരിഗണനയ്ക്ക് എടുത്തിട്ടില്ല.