“ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ!” RDX ന് അഭിനന്ദനവുമായി തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ

ബോക്സ് ഓഫീസിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച് മുന്നേറുന്ന ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ തകർത്തഭിനയിച്ച ആർഡിഎക്സിന് അഭിനന്ദനവുമായി തമിഴ് നടൻ ഉദയനിധി സ്റ്റാലിൻ.

Advertisements

“RDX മലയാളം സിനിമ ! കൊള്ളാം! ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ! തിയറ്ററിൽ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ.. RDX ടീമിന് അഭിനന്ദനങ്ങൾ”, എന്നാണ് ഉദയനിധി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഈ പോസ്റ്റ് നീരജ് മാധവ് പങ്കുവച്ചിട്ടുമുണ്ട്. “വളരെ നന്ദി സർ. ആർഡിഎക്സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നു”, എന്നാണ് നീരജ് കുറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച് മുന്നേറിയ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്ത് ആണ്. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നേടിയ ചിത്രം ആദ്യദിനം ഏകദേശം നേടിയത് 1.25കേടി രൂപയാണ്. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ഒരുമിച്ച് ചേര്‍ത്താല്‍ 6.8 കോടി മുതല്‍ 7.40 കോടി വരെ വരും എന്നാണ് കണക്ക്.

ഇന്നലെ വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്റെ മൊത്തം കളക്ഷൻ 14 കോടിയോളം ആണ്. ലോകമെമ്പാടുമായി ഏകദേശം 24 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കപ്പേരാണ് ആർഡിഎക്സ്.

Hot Topics

Related Articles