മലയാളത്തിലെ റി റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിൽ എത്തിയ സിനിമയാണ് ഛോട്ടാ മുംബൈ. ഇതുവരെ റി റിലീസ് ചെയ്ത മലയാള സിനിമകളിൽ നിന്നും വിഭിന്നമായി വൻ ഓളം തിയറ്ററുകളിൽ സൃഷ്ടിക്കാൻ മോഹൻലാൽ പടത്തിന് സാധിച്ചിരുന്നു. ഈ അവസരത്തിൽ മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2005 ല്‍ പുറത്തെത്തിയ ഉദയനാണ് താരം ആണ് ആ ചിത്രം.
ഉദയനാണ് താരം റി റിലീസ് ചെയ്യുന്നതിന്റെ സന്തോഷം പങ്കിട്ട് നടി മീനയും രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. “ക്യാമറകൾ റോളിംഗ് നിർത്തിയതിന് ശേഷവും ചില കഥകൾ നിങ്ങളോടൊപ്പം ഉണ്ടാകും. അതിലൊന്നാണ് ‘ഉദയനാണ് താരം’. എൻ്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമ. ഈ ജൂൺ 20ന് വീണ്ടും നിങ്ങളിലേക്ക് വരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോഹൻലാൽ, ശ്രീനിവാസൻ, മുകേഷ്, ജഗതി ശ്രീകുമാർ എന്നിവരോടൊപ്പം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം”, എന്നാണ് മീന കുറിച്ചത്.
റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു ഉദയനാണ് താരം. ഈ മാസം 20 നാണ് ചിത്രത്തിന്‍റെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റീ റിലീസ് തീയതി. എന്നാല്‍ ഛോട്ടാ മുംബൈ അപ്പോഴും തിയറ്ററുകളില്‍ ആവേശപൂര്‍വ്വം തുടരുന്നപക്ഷം ചിത്രത്തിന്‍റെ റീ റിലീസ് നീട്ടിയേക്കാം എന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല.
മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻ വിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ഉദയനാണ് താരം. റോഷന്‍ ആന്‍ഡ്രൂസും ശ്രീനിവാസനും ചേര്‍ന്ന് എഴുതിയ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ശ്രീനിവാസന്‍ ആയിരുന്നു. ജഗതി ശ്രീകുമാര്‍ പച്ചാളം ഭാസിയായി തകർപ്പൻ പ്രകടനം കാഴ്ചവച്ച സിനിമയിൽ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.
ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും ജീവിത യാത്രയെ രസകരമായി അവതരിപ്പിക്കുന്നു. ഉദയഭാനുവായി മോഹന്‍ലാല്‍ എത്തുമ്പോള്‍ സരോജ് കുമാറിനെ അവതരിപ്പിച്ചത് ശ്രീനിവാസനായിരുന്നു. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി കരുണാകരനാണ് ചിത്രം നിർമ്മിച്ചത്.
ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു.