ചെന്നൈ : സിനിമാ താരവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് എതിരായ ഹർജി തള്ളി കോടതി. അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ‘എയ്ഞ്ചല്‍’ സിനിമയുടെ നിർമാതാവ് ആർ.ശരവണൻ നല്‍കിയ ഹർജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി.
Advertisements
2018ല്‍ സിനിമയില്‍ അഭിനയിക്കുന്നതിനായി 30 ലക്ഷം രൂപ ഉദയനിധിക്ക് നല്‍കിയെന്നും കോവിഡിന് ശേഷം എംഎല്‍എ ആയതോടെ താരം ഒഴിഞ്ഞുമാറിയെന്നുമായിരുന്നു പരാതി. എംഎല്‍എ ആയശേഷം താരം മാരി സെല്‍വരാജിന്റെ ‘മാമന്നൻ’ തന്റെ അവസാന ചിത്രമായി പ്രഖ്യാപിച്ചുവെന്നും തന്റെ സിനിമയില്‍ അഭിനയിക്കാൻ തയ്യാറായില്ലെന്നുമാണ് പരാതി.