വയനാട്: പാർലമെന്റില്‍ അതിശക്തയായ പോരാളിയായി മാറുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. അക്കാര്യം ഉറപ്പ് നല്‍കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പാർലമെന്റില്‍ ഇപ്പോള്‍ തന്നെ ശക്തമായ പ്രതിപക്ഷമാണുള്ളത്. പാർലമെന്റില്‍ തന്റെ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുമെന്നും തന്റെ പ്രതീക്ഷകള്‍ ഇതിനകം തന്നെ സഫലമായി എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
നല്കിയ സ്നേഹത്തിന് പകരം നല്കാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു. രാഹുലിന്റെ ഭൂരിപക്ഷം മറികടക്കുമോയെന്ന് കണ്ടറിയാമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാവിലെ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 117 ആം നമ്പർ ബൂത്തില്‍ വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് കാരണം. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തില്‍ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാർ ആയത്. വയനാട്ടില്‍ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെട്ടത്.