കഞ്ഞിക്കുഴി : കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് ഈസ്റ്റ് മണ്ഡലം കൺവെൻഷൻ കഞ്ഞിക്കുഴിയിൽ നടന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷീബ പുന്നൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജ് കൺവെൻഷനിൽ പങ്കെടുത്തു.
ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, നഗരസഭ കൗൺസിലർ എംപി സന്തോഷ് കുമാർ, ഡികെ ടി എഫ് ജില്ലാ അധ്യക്ഷൻ പി കെ ഷാജി, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, ടിഡി പ്രദീപ്കുമാർ, നന്ദിയോട് ബഷീർ, എസ് ഗോപകുമാർ, സാബു ഈരെയിൽ, സാബു പുളിമൂട്ടിൽ, റോയ് മാത്യു തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു. കൺവെൻഷനിൽ 251 അംഗ ഇലക്ഷൻ കമ്മിറ്റിക്ക് രൂപം കൊടുത്തു.