കോട്ടയം: ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച് യു ഡി എഫിന്റ നേതൃത്വത്തിൽ കേരളത്തിലെ അഞ്ച് സർവ്വകലാശാലകളിലേയ്ക്ക് ജനുവരി 17-ാം തിങ്കളാഴ്ച്ച മാർച്ച് നടത്തും. ഇതിന്റെ ഭാഗമായി രാവിലെ 10 ന് അതിരമ്പുഴപള്ളി മൈതാനം ജംഗ്ഷനിൽ നിന്നും യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ജി. യൂണിവേഴ്സിറ്റിയിലേയ്ക്ക് മാർച്ചും ധർണയും നടത്തും.
ചാൻസലർ (ഗവർണർ) നിയമവിരുദ്ധമായി നിയമിച്ച കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രാജിവെക്കുക, കേരളത്തിലെ സർവ്വകലാശാലകളിൽ ഗവൺമെൻറ് നടത്തുന്ന രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക, അനധികൃത നിയമനങ്ങൾ റദ്ദാക്കുക,
ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മാർച്ച് നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , മോൻസ് ജോസഫ് എംഎൽഎ , മണി സി കാപ്പൻ എംഎൽഎ , യുഡിഎഫ് സംസ്ഥാന – ജില്ലാ നേതാക്കൾ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കുമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അറിയിച്ചു.