തിരുവനന്തപുരം: കെപിസിസി നിര്‍ദേശിക്കുകയും എഐസിസി അംഗീകരിക്കുകയും ചെയ്താല്‍ കേരളത്തില്‍ പാര്‍ട്ടി പുന:സംഘടന ആകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ആവശ്യമെങ്കില്‍ കമ്മിറ്റികളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താം. പരാതികള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയും മുന്നോട്ടുപോകും. രാഷ്ട്രീയകാര്യ സമിതി തുടരും. അതിന് ഉപദേശകറോളാണുള്ളത്. കെപിസിസി എക്സിക്യൂട്ടിവ് ആണ് പരമാധികാര സമിതി. ആവശ്യമെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിപുലപ്പെടുത്താം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് വിതരണം കേരളത്തില്‍ കാര്യക്ഷമമായി നടക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പമാണ് ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വന്നത്. യാത്രാവേളയില്‍ സുദീര്‍ഘമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
കെപിസിസി ഓഫീസ്-ഇന്ദിരഗാന്ധി ജന്മദിനാചരണം-രാവിലെ 10ന്- പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനവും പ്രകൃതിസംരക്ഷണവും എന്ന വിഷയത്തില്‍ സെമിനാര്‍ – ഉദ്ഘാടനം-കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി, – മുഖ്യപ്രഭാഷണം
സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ ഉമ്മന്‍ വി ഉമ്മന്‍