ഗയാന: ട്വന്റി 20 ലോകകപ്പിൽ വമ്പൻ വിജയവുമായി വെസ്റ്റ് ഇൻഡീസ്. ഉഗാണ്ടയ്ക്കെതിരെ 134 റൺസിന്റെ വിജയമാണ് റോവ്മാൻ പവലും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ഉഗാണ്ടയുടെ മറുപടി 39 റൺസിൽ അവസാനിച്ചു. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിരയിൽ എല്ലാവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ വെസ്റ്റ് ഇൻഡീസ് മികച്ച സ്കോറിലേക്കെത്തി. ബ്രണ്ടൻ കിംഗ് 13, ജോൺസൺ ചാൾസ് 44, നിക്കോളാസ് പൂരാൻ 22, റോവ്മാൻ പവൽ 23, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് 22, ആൻഡ്രേ റസ്സൽ പുറത്താകാതെ 30 എന്നിങ്ങനെ സ്കോർ ചെയ്തു. ഉഗാണ്ടയ്ക്കായി ക്യാപ്റ്റൻ ബ്രയാൻ മസാബ രണ്ട് വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഉഗാണ്ട നിരയിൽ ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ഒമ്പതാമനായി ക്രീസിലെത്തിയ ജുമ മിയാഗി മാത്രമാണ് രണ്ടക്കം കടന്നത്. 13 റൺസുമായി മിയാഗി പുറത്താകാതെ നിന്നു. വിൻഡീസ് നിരയിൽ ആകിയെൽ ഹോസെയ്ൻ നാല് ഓവറിൽ 11 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിലെ താരവും ഹോസെയ്ൻ ആണ്.