കൊച്ചി: റെയില്‍വെ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം. ബിലാസ്‍പുര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിലെ ടിടിഇ അരുണ്‍കുമാറിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം. ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ ട്രെയിനിലെ ശുചീകരണ തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശി റിമൂണിനെ അറസ്റ്റ് ചെയ്തു. വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ ടിടിഇ നിര്‍ദേശം നല്‍കിയപ്പോള്‍ പ്രകോപിതനായ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് റെയില്‍വെ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Advertisements