നിയന്ത്രണങ്ങൾ ഇനിയും തുടരും; കേരളത്തിന്‌ ഈ സാമ്പത്തിക വർഷം കടമെടുക്കാവുന്നത് 37,500 കോടി രൂപ

തിരുവനന്തപുരം: കേരളത്തിന് ഈ സാമ്പത്തികവർഷം കടമെടുക്കാവുന്നത് 37,500 കോടി രൂപയെന്ന് കേന്ദ്രം. ഇതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. കിഫ്ബി, ക്ഷേമപെൻഷൻ എന്നിവയ്ക്കായി പിന്നിട്ട സാമ്പത്തികവർഷം എടുത്ത വായ്പ ഇതില്‍ കുറയ്ക്കും. കടപരിധി അനുവദിച്ചുകൊണ്ടുള്ള അനുമതി കഴിഞ്ഞദിവസമാണ് സംസ്ഥാനത്തിന് കിട്ടിയത്. മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനം എന്ന കണക്കിലാണ് 37,500 കോടി രൂപ അനുവദിച്ചത്. ഇതില്‍ കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത വായ്പയും പി.എഫ് നിക്ഷേപവും ഉള്‍പ്പെടുത്തി 12,000 കോടിയെങ്കിലും കുറയ്ക്കുമെന്നാണ് കരുതുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.