കൊച്ചി: താനും കുടുംബവും യുക്രൈനിൽ കുടിങ്ങിയെന്ന വാർത്ത തെറ്റാണെന്ന് പൂർണിമ ഇന്ദ്രജിത്തിൻറെ സഹോദരിയും നടിയുമായ പ്രിയ മോഹൻ. താനും കുടുംബവും കൊച്ചിയിൽ തന്നെയുണ്ടെന്നും മുൻപ് യുക്രൈനിൽ പോയപ്പോഴുള്ള ഫോട്ടോകളാണ് യുക്രൈനിൽ കുടുങ്ങിയെന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും പ്രിയ മോഹൻ പറഞ്ഞു.
ആറു മാസം മുൻപാണ് നടി കുടുംബത്തോടൊപ്പം യുക്രൈിനിലേക്ക് പോയത്. അന്നെടുത്ത ചില വീഡിയോകളും ചിത്രങ്ങളുമാണ് തെറ്റായ രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നത്. ദയവ് ചെയ്ത് ഇത്തരം തെറ്റായ വാർത്തകള്‍ നൽകരുതെന്നും നടി ഇൻസ്റ്റൻറ്ഗ്രാമിലൂടെ ആവശ്യപ്പെട്ടു. ഹാപ്പി ഫാമിലി എന്ന യൂടൂബ് ചാനലിലൂടെയാണ് ഇവർ തങ്ങളുടെ വീഡിയോകൾ പങ്കുവെച്ചത്.