കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറി. പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനാണ് ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറിയത്. കുമാരനല്ലൂർ സജേഷ് സോമനും സംഘവും മേളം കൊടിയേറ്റിന് നാദമേള പ്രപഞ്ചം തീർത്തു. തുടർന്ന് വെടികെട്ടും നടന്നു.
ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ കലാപരിപാടികൾ ആരംഭിച്ചു. പരിപാടികൾ മന്ത്രി വി.എൻ വാസവൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ജനറൽ സെക്രട്ടറി അജയ് ടി.നായർ സ്വാഗതം ആശംസിച്ചു. കലാപരിപാടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവീകരിച്ച നാലു ഗോപുരങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് ആർ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രഗോപുരങ്ങൾ നവീകരിക്കാൻ സമർപ്പണ നിധിയിൽ സംഭാവന നൽകിയവരെ ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ് പ്രകാശ് എന്നിവർ ചേർന്ന് ആദരിച്ചു. ഡോ.വിനോദ് വിശ്വനാഥൻ, മന്നക്കുന്നം കുടുംബം, പടിഞ്ഞാറേനട ഭക്തജന സമിതി, നെടുമങ്ങാട് മേടയിൽ കുടുംബം, രാജ്മോഹൻ കൈതാരം എന്നിവരെയാണ് ആദരിച്ചത്. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ സുവനീർ പ്രകാശനം ചെയ്തു.
പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ 23 നാണ് പ്രസിദ്ധമായ പകൽപ്പൂരം. കൊവിഡ് ശോഭകെടുത്തിയ രണ്ടു വർഷത്തെ പൂരത്തിന് ശേഷം പതിവിലേറെ പ്രൗഡിയോടെയാണ് ഇക്കുറി പൂരം അരങ്ങിലെത്തുന്നത്.