ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്നു; ഉമ തോമസ് വെന്‍റിലേറ്ററില്‍ തുടരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

കൊച്ചി: ഉമ തോമസിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും എന്നാല്‍, വെന്‍റിലേറ്ററില്‍ തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിൻ. ശ്വാസകോശത്തിന് പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയുള്ളതിനാല്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും നിരീക്ഷണം തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന സംയുക്ത മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കിയത്.

Advertisements

തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററില്‍ തന്നെ തുടരുന്ന ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും എന്നിരുന്നാലും ശ്വാസകോശത്തിനേറ്റ് ചതവും ക്ഷതവും മൂലം ശ്വാസകോശത്തിന് പുറത്ത് വെളളം കെട്ടുന്ന റിയാക്റ്റീവ് പ്ലൂറല്‍ എഫ്യൂഷൻ എന്ന അവസ്ഥ ഉടലെടുത്തിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഇതില്‍ അത്യന്തം ആശങ്കപ്പെടേണ്ടതില്ലെങ്കില്‍ കൂടി കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കാമെന്ന് റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെന്‍റിലേറ്ററില്‍ നിന്നും മാറ്റാനുള്ള ശ്രമം തുടരുകയാണ്. സർക്കാർ നിയോഗിച്ച ഡോക്ടർ ജയകുമാറിന്‍റെ നേതൃത്വത്തില്‍ കാർഡിയോവാസ്കുലാർ, ന്യൂറോളജി, പള്‍മണോളജി വിഭാഗത്തിലെ വിദഗ്ധർ ഉള്‍പ്പെടുന്ന സംഘം ഇന്ന് റിനൈ മെഡിസിറ്റിയിലെത്തി ചികിത്സാസംഘവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രോഗിയെ സന്ദർശിച്ച്‌ മടങ്ങി. നല്‍കിക്കൊണ്ടിരിക്കുന്ന ചികിത്സയിലും രോഗിക്ക് ഉണ്ടായിട്ടുള്ള പെട്ടെന്നുള്ള പുരോഗതിയിലും പ്രസ്തുതസംഘം സംതൃപ്തി രേഖപ്പെടുത്തിയെന്നും കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു.

Hot Topics

Related Articles