പാടത്തിറങ്ങാനെത്തിയ ‘ഉമ പിഴച്ചു’: വിത്ത് കാത്തിരുന്ന നാട്ടകത്തെ കർഷകർ ദുരിതത്തിൽ! പാഴായത് അഞ്ച് ലോഡ് നെൽവിത്ത്

നാട്ടകം കൃഷിഭവനിൽ
നിന്നും ജാഗ്രതാ ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : പാടത്ത് വിത്തിറക്കാനെത്തിച്ച ഉമ നെല്ലിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതോടെ കർഷകർ ദുരിതത്തിൽ. മുൻ വർഷങ്ങളിലേതിന് സമാനമായി നെല്ലിന്റെ മോശം ഗുണനിലവാരം കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് നെൽ വിത്ത് വിതയ്ക്കാൻ ഗുണനിലവാരമില്ലാത്തതാണ് എന്ന് കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകത്തെ 2600 ഏക്കർ പാടശേഖരത്ത് വിതയ്ക്കാനുള്ള നെൽ സർക്കാർ സൗജന്യമായാണ് കർഷകർക്ക് നൽകുന്നത്. ഒരു ഏക്കറിന് 40 കിലോ വിത്ത് വീതം സഹകരണ ബാങ്ക് വഴി കൃഷിഭവൻ സൗജന്യമായി വിതരണം ചെയ്യും. ഇതിനായി കഴിഞ്ഞ ദിവസം നാട്ടകത്ത് ഏഴ് ലോഡ് നെൽവിത്ത് എത്തിച്ചിരുന്നു.നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്നാണ് നെൽ വിത്ത് എത്തിച്ചത്. ഈ നെല്ലിന്റെ ഗുണനിലവാരത്തിൽ സംശയം തോന്നിയ കർഷകർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് കൃഷി ഭവനിൽ നിന്ന് നെൽ വിത്ത് പരിശോധനയ്ക്കായി ആലപ്പുഴയിലെ ലാബിലേയ്ക്ക് അയച്ചത്.

ഈ പരിശോധനയിലാണ് നാട്ടകത്ത് എത്തിച്ച അഞ്ച് ചാക്ക് നെല്ലിൽ ഏഴ് ചാക്കിനും ഗുണനില വാരം ഇല്ലെന്ന് കണ്ടെത്തിയത്. നാഷണൽ സീഡ് കോർപ്പറേഷന്റെ നെൽ വിത്തായ ഡി വൺ ഇനത്തിൽപ്പെട്ട ഉമയാണ് നാട്ടകത്ത് എത്തിച്ചത്. മുൻ വർഷങ്ങളിലും ഇത്തരം പരാതി വിത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച് ഉയർന്നിട്ടുണ്ടെങ്കിലും ഇത് വരെയും പരിഹാരം കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ നെൽ വിത്തിലും പരാതി ഉയർന്നിരിക്കുന്നത്.

ഒരു ഏക്കറിന് 40 കിലോ നെല്ലാണ് കർഷകർക്ക് നൽകുന്നത്. എന്നാൽ , ഒരു ഏക്കറിൽ വിതയ്ക്കാൻ ഈ നെല്ല് മതിയാകില്ല. ഒരു ഏക്കറിൽ വിതയ്ക്കാൻ 55 കിലോ എങ്കിലും നെല്ല് വേണ്ടി വരും ഈ നെല്ല് കർഷകർ വില കൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്. ഈ നെല്ലിന്റെ ഗുണനിലവാരം സംബന്ധിച്ചും പരാതി ഉയർന്നിട്ടുണ്ട്. മൂന്നു വർഷത്തോളമായി ഇതേ ഇനം നെൽ വിത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയരാറുണ്ട്. വിത്ത് മാറ്റി നൽകണമെന്ന കർഷകരുടെ ആവശ്യമാകട്ടെ സർക്കാർ അംഗീകരിക്കാറും ഇല്ല. മോശം നിലവാരം ഉള്ള നെൽ വിത്ത് നൽകുന്നത് കർഷകരുടെ വിളവിനെ ബാധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

മോശം നിലവാരത്തിലുള്ള നെല്ല് കർഷകർക്ക് നൽകുന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. നെല്ല് കർഷകർക്ക് നിലവിൽ വളവും മറ്റ് സാധനങ്ങളും വാങ്ങാൻ സബ്സിഡി അനുവദിക്കാറുണ്ട്. ഇതേ രീതിയിൽ വിത്ത് വാങ്ങാനും അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.