ചെന്നൈ: മലബാര്‍ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയില്‍, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. ജനുവരി ഒന്നുമുതലാകും ഈ ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റുകാര്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാനാകുക. പകല്‍ സമയങ്ങളില്‍ ഓടുന്ന ഹ്രസ്വദൂര ട്രെയിനുകളില്‍ റെയില്‍വേ ഇതിനോടകം റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചിരുന്നു. മലബാര്‍, മാവേലി അടക്കമുള്ള രാത്രി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ അനുവദിക്കാത്തത് സ്ഥിരം യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു.
ഒന്നാം തിയതി മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍16603- മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്16304-തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്12601- ചെന്നൈ-മംഗലാപുരം- ചെന്നൈ മെയില്‍ (സൂപ്പര്‍ഫാസ്റ്റ്)12602- മംഗലാപുരം-ചെന്നൈ- ചെന്നൈ മെയില്‍ (സൂപ്പര്‍ഫാസ്റ്റ്)16629-തിരുവനന്തപുരം-മംഗലാപുരം- മലബാര്‍ എക്സ്പ്സ്16630-മംഗലാപുരം-തിരുവനന്തപുരം-മലബാര്‍ എക്സ്പ്രസ്22637- ചെന്നൈ-മംഗലാപുരം- വെസ്റ്റ്കോസ്റ്റ് (സൂപ്പര്‍ഫാസ്റ്റ്)22638-മംഗലാപുരം-ചെന്നൈ വെസ്റ്റ്കോസ്റ്റ് (സൂപ്പര്‍ഫാസ്റ്റ്)